ചേ​ര്‍ത്ത​ല: ബാ​ല​സാ​ഹി​ത്യ​കാ​ര​ന്‍ ചേ​ര്‍ത്ത​ല ന​ഗ​ര​സ​ഭ 11-ാം വാ​ര്‍ഡ് വാ​റു​കാ​ട്ട് ഉ​ല്ല​ല​ബാ​ബു (64) അ​ന്ത​രി​ച്ചു. 2023-ലെ ​സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്‌​കാ​രം നേ​ടി​യി​ട്ടു​ണ്ട്. വൈ​ക്ക​ത്തി​ന​ടു​ത്ത് ഉ​ല്ല​ല​യി​ല്‍ ജ​നി​ച്ച ബാ​ബു പ​തി​റ്റാ​ണ്ടു​ക​ളാ​യി ചേ​ര്‍ത്ത​ല​യി​ലാ​ണ് താ​മ​സം.

1976 മു​ത​ല്‍ എ​ഴു​ത്തി​ന്‍റെ വ​ഴി​യി​ലു​ള്ള അ​ദ്ദേ​ഹം ബാ​ല​സാ​ഹി​ത്യ​കൃ​തി​ക​ള്‍ ഉ​ള്‍പ്പെ​ടെ 72 പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സി​ബി​എ​സ്ഇ, ഐ​സി​എ​സ് സി ​മ​ല​യാ​ളം പാ​ഠാ​വ​ലി​യി​ല്‍ ബാ​ബു​വി​ന്‍റെ കൃ​തി​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നു.


കു​ഞ്ഞു​ണ്ണി പു​ര​സ്‌​കാ​രം, സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള​ള പു​ര​സ്‌​കാ​രം അ​ട​ക്കം നി​ര​വ​ധി ബ​ഹു​മ​തി​ക​ൾ​ക്കും അ​ര്‍ഹ​നാ​യി​ട്ടു​ണ്ട്. സം​സ്‌​കാ​രം പി​ന്നീ​ട്‌ . ഭാ​ര്യ: മാ​യ. മ​ക്ക​ള്‍: മി​ഥു​ന്‍ബാ​ബു (അ​മേ​രി​ക്ക), അ​രു​ണ്‍ബാ​ബു (മ​ര്‍ച്ച​ന്‍റ് നേ​വി). മ​രു​മ​ക്ക​ള്‍:​ ഡോ.​ പ്രി​യ (കൊ​ട്ടാ​ര​ക്ക​ര മേ​ഴ്‌​സി ആ​ശു​പ​ത്രി), അ​ഞ്ജ​ന (എ​ച്ച്ആ​ര്‍ എ​ഐ​ടി തി​രു​വ​ന​ന്ത​പു​രം).