അ​​ടൂ​​ർ: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മ​രി​ച്ച പ​തി​നേ​ഴു​കാ​രി ഗ​ർ​ഭി​ണി​യാ​ണെ​ന്നു തെ​ളി​ഞ്ഞ​തോ​ടെ സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ സ​​ഹ​​പാ​​ഠി അ​​റ​​സ്റ്റി​​ൽ. നൂ​​റ​​നാ​​ട് സ്വ​​ദേ​​ശി​​യാ​​യ പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

മ​​രി​​ച്ച പെ​​ൺ​​കു​​ട്ടി അ​​ഞ്ചു മാ​​സം ഗ​​ര്‍​ഭി​​ണി​​യാ​​ണെ​​ന്ന ക​​ണ്ടെ​​ത്ത​​ലി​​നെ​​ത്തു​​ട​​ർ​​ന്നു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് അ​​റ​​സ്റ്റ്. ഗ​​ർ​​ഭ​​സ്ഥ​ശി​​ശു​​വി​​ന്‍റെ പി​​തൃ​​ത്വം തെ​​ളി​​യി​​ക്കേ​​ണ്ട​​തു​​ള്ള​​തി​​നാ​​ൽ അ​​റ​​സ്റ്റി​​ലാ​​യ വി​​ദ്യാ​​ർ​​ഥി​​യു​​ടെ രക്ത​​സാ​​മ്പി​​ളു​​ക​​ൾ ശേ​​ഖ​​രി​​ച്ച് ഡി​​എ​​ൻ​​എ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു​​വി​​ന്‍റെ ഡി​​എ​​ൻ​​എ ​സാ​​മ്പി​​ളു​​ക​​ൾ നേ​​ര​​ത്തേ​​ത​​ന്നെ ശേ​​ഖ​​രി​​ച്ച് സൂ​​ക്ഷി​​ച്ചി​​രു​​ന്നു.

ക​​ഴി​​ഞ്ഞ​ദി​​വ​​സം വി​​ദ്യാ​​ർ​​ഥി​​യെ പോ​​ലീ​​സ് വി​​ളി​​ച്ചു​​വ​​രു​​ത്തി ചോ​​ദ്യം ചെ​​യ്തി​​രു​​ന്നു. കു​​റ്റ​​സ​​മ്മ​​ത​​മൊ​​ഴി​​യു​​ടെ​​കൂ​​ടി അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​ണ് അ​റ​സ്റ്റ്.


പ​​നി​​ക്ക് ആ​​ല​​പ്പു​​ഴ വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി​​യ പെ​​ൺ​​കു​​ട്ടി തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണു മ​​രി​​ച്ച​​ത്. തു​​ട​​ർ​​ന്ന് ദു​​രൂ​​ഹ​​ത നീ​​ക്കാ​​ൻ ന​​ട​​ത്തി​​യ ​പ​​രി​​ശോ​​ധ​​ന​​യി​​ൽ കു​​ട്ടി അ​​ഞ്ചു​​മാ​​സം ഗ​​ർ​​ഭി​​ണി​​യാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ആ​​ദ്യം അ​​സ്വാ​​ഭാ​​വി​​ക മ​​ര​​ണ​​ത്തി​​നാ​​ണ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്.

പി​​ന്നീ​​ട് പോ​​ക്സോ വ​​കു​​പ്പു​കൂ​​ടി ചേ​​ര്‍​ത്തു. ക​​ഴി​​ഞ്ഞ​ദി​​വ​​സം വി​​ദ്യാ​​ർ​​ഥി​​നി​​യു​​ടെ ബാ​​ഗി​​ൽ​​നി​​ന്ന് ഒ​​രു ക​​ത്ത് ല​​ഭി​​ച്ചി​​രു​​ന്നു. താ​​ൻ ഗ​​ർ​​ഭി​​ണി​​യാ​​ണെ​​ന്നു​​ള്ള വി​​വ​​രം കു​​ട്ടി​​ക്ക് അ​​റി​​യാ​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ക​​ത്തി​​ൽ സൂ​​ച​​ന ന​​ൽ​​കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് പെ​​ൺ​​കു​​ട്ടി ജീ​​വ​​നൊ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന സം​​ശ​​യ​​വും ബ​​ല​​പ്പെ​​ട്ടു.