റബര്‍ ഇറക്കുമതിചുങ്ക വരുമാനം നേരിട്ട് കര്‍ഷകരിലെത്തണം: ജോസ് കെ. മാണി
Saturday, November 30, 2024 1:18 AM IST
കോട്ടയം: റബര്‍ ഇറക്കുമതിചുങ്ക വരുമാനമായി 2019 മുതല്‍ 2023 വരെ കേന്ദ്രസര്‍ക്കാരിനു ലഭിച്ച 7575 കോടി രൂപ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ വഴി റബര്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച റബര്‍ ബോര്‍ഡ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റബര്‍ ഇറക്കുമതി ചുങ്കമടക്കമുള്ള മുഴുവന്‍ കാര്‍ഷിക ഉത്പ ന്നങ്ങളുടെയും ഇറക്കുമതി ചുങ്കം കര്‍ഷകരുടെ വിയര്‍പ്പിന്റെ വിലയാണ്. കക്ഷിരാഷ്്ട്രീയത്തിന് അതീതമായി രാജ്യത്തെ കാര്‍ഷികമേഖലയില്‍ നിന്നുള്ള മുഴുവന്‍ എംപിമാരുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് -എം ഈ വിഷയം ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉയര്‍ത്തും.
പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും കര്‍ഷക വേഷമായ ലുങ്കിയും തോര്‍ത്തും ധരിച്ചാണു പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. കാര്‍ഷിക ഉപകരണങ്ങളായ റബര്‍ കത്തി, കൂട, ബഡ് തൈകള്‍, വെട്ടി മാറ്റിയ റബര്‍ മരങ്ങള്‍ എന്നിവയുമായി നിരവധി കര്‍ഷകരാണ് കളക്്ടറേറ്റിന് സമീപത്തുനിന്നും റബര്‍ ബോര്‍ഡിലേക്കുള്ള മാര്‍ച്ചില്‍ അണിനിരന്നത്.
റബര്‍ ബോര്‍ഡിനു മുന്നില്‍ റബര്‍ഷീറ്റ് കത്തിച്ചും പ്രതിഷേധമുയര്‍ത്തി. ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് എംഎല്‍എ, വൈസ് ചെയര്മാന് തോമസ് ചാഴികാടന്, ജോബ് മൈക്കിള്‍ എംഎല്‍എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, ജോസ് ടോം, വിജി എം. തോമസ്, സഖറിയാസ് കുതിരവേലി, ഫിലിപ്പ് കുഴികുളം, ജോര്‍ജുകുട്ടി അഗസ്തി, ജോസഫ് ചാമക്കാല, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, റെജികുന്നകോട്, ജോസ് പുത്തന്‍കാലാ, സിറിയക് ചാഴികാടന്, പെണ്ണമ്മ ജോസഫ്, സാജന് തൊടുക, ബൈജുപുതിയിടത്തുചാലില്, നിര്‍മല ജിമ്മി, പി.എം. മാത്യു, ഡാന്റിസ് കൂനാനിക്കല്‍, മാത്തച്ചന് പ്ലാത്തോട്ടം, ജോജി കുറുത്തിയാന്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, എ.എം. മാത്യു, ടോബിന് കെ. അലക്സ്, തോമസ് ടി. കീപ്പുറം, സാജന് കുന്നത്ത്, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, സോണി തെക്കേല്‍, ബിനോ ചാലക്കുഴി, രാജു ആലപ്പാട്ട്, ബിജു ചക്കാല, പി.സി. കുര്യന്, ഡി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.