അൻവർ നേരിട്ട് ഹാജരാകാന്‍ ഉത്തരവ്
Saturday, November 30, 2024 1:18 AM IST
കണ്ണൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ പി.വി. അൻവർ എംഎൽഎയ്ക്കു കോടതിയിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ്.
ഡിസംബർ മൂന്നിനു കണ്ണൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകാനാണ് ഉത്തരവ്. ഉപതെരഞ്ഞെടുപ്പ് യോഗങ്ങളിൽ പി. ശശിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തലശേരി കോടതിയിൽ സമർപ്പിച്ചിരുന്ന കേസിൽ കഴിഞ്ഞ ദിവസം ഡിസംബർ 20നു ഹാജരാകാൻ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചിരുന്നു.