ജാതിവിവേചനം: കേസ് ഹൈക്കോടതി റദ്ദാക്കി
Saturday, November 30, 2024 1:18 AM IST
കൊച്ചി: ജാതിവിവേചനത്തിന്റെ പേരില്‍ എംജി സര്‍വകലാശാല നാനോ സയന്‍സ് ഡയറക്ടര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിനെതിരായ കേസാണു ജസ്റ്റീസ് ബദറുദ്ദീന്‍ റദ്ദാക്കിയത്.
ഗവേഷകവിദ്യാര്‍ഥിനി ദീപ നല്കിയ പരാതിയിലായിരുന്നു ഡയറക്ടര്‍ക്കെതിരേ കോട്ടയം പോലിസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നന്ദകുമാര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ജാതിവിവേചനം പ്രകടമാകുന്ന പരാമര്‍ശങ്ങള്‍ ഡയറക്ടര്‍ നടത്തിയതായി കണ്ടെത്താനായില്ലെന്നു വ്യക്തമാക്കിയാണു കേസ് റദ്ദാക്കിയത്.
നന്ദകുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് ഗവിദ്യാര്ഥിനി നേരത്തെ സര്‍വകലാശാലയ്ക്കു മുന്നില്‍ സമരം നടത്തിയിരുന്നു.
ഇന്റര്‍നാഷണല്‍ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ എംഫില്‍ പ്രവേശനം നേടിയതു മുതല്‍ പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തില്‍ വിവേചനപരമായി പെരുമാറിയെന്നായിരുന്നു വിദ്യാര്‍ഥിനിയുടെ പരാതി.