ഞായറാഴ്ചകളിലെ പരീക്ഷകളും ക്യാന്പുകളും ഒഴിവാക്കണം: കെആർഎൽസിസി
Saturday, November 30, 2024 1:18 AM IST
കൊച്ചി: സംസ്ഥാന വിദ്യാഭ്യാസവകുപ്പും അനുബന്ധ സ്ഥാപനങ്ങളും വിവിധ പരിപാടികൾക്കു ഞായറാഴ്ചകൾ ഉപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് എല്ലാ വർഷവും നടത്തുന്ന ഉപജില്ലാ ദ്വിദിന ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത് ഡിസംബർ ഒന്ന്, എട്ട് എന്നീ ഞായറാഴ്ചകളിലാണ്.
തുടർച്ചയായി ഈ രീതി സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വക്താവ് ജോസഫ് ജൂഡ് എന്നിവർ പ്രസ്താവിച്ചു.