കൊ​​​ച്ചി: ഹേ​​​മ ക​​​മ്മി​​​റ്റി കാ​​​ട്ടി​​​യ​​​തു വി​​​ശ്വാ​​​സ വ​​​ഞ്ച​​​ന​​​യാ​​​ണെ​​​ന്ന് ന​​​ടി മാ​​​ലാ പാ​​​ര്‍വ​​​തി. ത​​​ങ്ങ​​​ള്‍ക്കു​​​ണ്ടാ​​​യ ദു​​​ര​​​നു​​​ഭ​​​വ​​​മാ​​​ണ് മൊ​​​ഴി​​​യാ​​​യി ന​​​ല്‍കി​​​യ​​​ത്. മ​​​റ്റു​​​ള്ള​​​വ​​​ര്‍ക്കു​​​ണ്ടാ​​​യ കേ​​​ട്ട​​​റി​​​വു​​​ക​​​ളും പ​​​റ​​​ഞ്ഞി​​​രു​​​ന്നു. കേ​​​സി​​​നു താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് അ​​​ന്നേ പ​​​റ​​​ഞ്ഞ​​​താ​​​ണ്. റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പേ​​​രു​​​പോ​​​ലും വ​​​ര​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നും മാ​​​ലാ പാ​​​ര്‍വ​​​തി സ്വ​​​കാ​​​ര്യ​​​ചാ​​​ന​​​ലി​​​ന് അ​​​നു​​​വ​​​ദി​​​ച്ച അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ഹേ​​​മ ക​​​മ്മി​​​റ്റി മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​യി മൊ​​​ഴി ന​​​ല്‍കി​​​യ ന​​​ടി സു​​​പ്രീംകോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഹേ​​​മ ക​​​മ്മി​​​റ്റി​​​യോ​​​ടു സം​​​സാ​​​രി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പോ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കെ​​​തി​​​രേ​​​യാ​​​ണു ന​​​ടി​​​യു​​​ടെ ഹ​​​ര്‍ജി.

സി​​​നി​​​മ​​​യി​​​ല്‍ സ്ത്രീ​​​ക​​​ള്‍ക്ക് സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ന്‍ നി​​​യ​​​മ​​​നി​​​ര്‍മാ​​​ണ​​​മാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. മൊ​​​ഴി​​​യു​​​ടെ പേ​​​രി​​​ല്‍ കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ല. പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ച​​​ല​​​ച്ചി​​​ത്ര പ്ര​​​വ​​​ര്‍ത്ത​​​ക​​​രെ വി​​​ളി​​​ച്ച് മാ​​​ന​​​സി​​​ക​​​മാ​​​യി ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ക​​​യാ​​​ണ്.


വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത ആ​​​ളു​​​ക​​​ളെ​​​പ്പോ​​​ലും പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന്‍റെ പേ​​​രി​​​ല്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തു​​​ന്നു. കേ​​​സി​​​നി​​​ല്ലെ​​​ന്നു നേരത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​ണ്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തെ​​​ന്നും മാ​​​ലാ പാ​​​ര്‍വ​​​തി പ​​​റ​​​യു​​​ന്നു.

കേ​​​സു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് എ​​​സ്‌​​​ഐ​​​ടി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും എ​​​ന്നി​​​ട്ടും പോ​​​ലീ​​​സ് തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നും അ​​​വ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

മാ​​​ലാ പാ​​​ര്‍വ​​​തി​​​ക്കെ​​​തി​​​രേ ഡ​​​ബ്ല്യു​​​സി​​​സി

ന​​​ടി മാ​​​ലാ പാ​​​ര്‍വ​​​തി​​​യു​​​ടെ ഹ​​​ര്‍ജി​​​യി​​​ല്‍ നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നെ എ​​​തി​​​ര്‍ത്ത് ഡ​​​ബ്ല്യു​​​സി​​​സി രം​​​ഗ​​​ത്തെ​​​ത്തി. സു​​​പ്രീംകോ​​​ട​​​തി​​​യി​​​ല്‍ ന​​​ടി ന​​​ല്‍കി​​​യ ഹ​​​ര്‍ജി അ​​​പ്ര​​​സ​​​ക്ത​​​മാ​​​ണെ​​​ന്നും ഡ​​​ബ്ല്യു​​​സി​​​സി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഹ​​​ര്‍ജി​​​യി​​​ല്‍ ക​​​ക്ഷി ചേ​​​രാ​​​ന്‍ സം​​​ഘ​​​ട​​​ന അ​​​പേ​​​ക്ഷ ന​​​ല്‍കി.