കേന്ദ്രത്തിലേക്കു സമർപ്പിച്ച മാപ്പും പ്രൊപ്പോസലും പുറത്തുവിടാത്തതിൽ ആശങ്ക
Friday, November 29, 2024 3:53 AM IST
പാലക്കാട്: ഇഎസ്എ വിഷയത്തിൽ പുതുക്കിയ മാപ്പ് കേന്ദ്രത്തിലേക്ക് സമർപ്പിക്കുന്നതിനുമുമ്പ് പൊതുജനങ്ങൾക്കും പഞ്ചായത്തുകൾക്കും പരിശോധിച്ച് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തണമെന്നുള്ള ആവശ്യം അംഗീകരിക്കപ്പെടാത്തതിൽ ആശങ്ക.
ജനങ്ങളുടെ പ്രധാന ആവശ്യം കണക്കിലെടുക്കാതെ ഏകപക്ഷീയമായി സംസ്ഥാന സർക്കാർ കേന്ദ്രത്തിലേക്ക് പുതുക്കിയ പ്രൊപ്പോസൽ അയച്ചതിൽ പ്രതിഷേധം ശക്തമാകുകയാണ്.
പുതുക്കിയ പ്രൊപ്പോസൽ സമർപ്പിച്ച് 24 ദിവസങ്ങൾക്കുശേഷവും കേരള സർക്കാർ ഈ മാപ്പും പ്രൊപ്പോസലും പുറത്തു വിടാതിരിക്കുന്നത് ദുരൂഹമാണ്. അതിനാൽ കേന്ദ്രത്തിലേക്ക് അയച്ച ഏറ്റവും പുതിയ പ്രൊപ്പോസലും മാപ്പുകളും സർക്കാർ എത്രയും പെട്ടെന്ന് പുറത്തു വിടണമെന്നാണ് ആവശ്യമുയരുന്നത്.
പഞ്ചായത്തുകൾ ഫീൽഡ് തല പരിശോധനകൾ നടത്തി ജില്ലാതല സമിതികൾ അംഗീകരിച്ച മാപ്പ് ആണ് കേന്ദ്രത്തിലേക്ക് അയച്ചതെങ്കിൽ എന്തുകൊണ്ടാണ് പരിസ്ഥിതി വകുപ്പിന്റെ സൈറ്റിൽ പ്രസിദ്ധീകരിച്ച് ജനങ്ങൾക്ക് പരിശോധിക്കാൻ അവസരം കൊടുക്കാത്തതെന്നും ചോദ്യമുയരുന്നു.