യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നഗരസഭാ ജീവനക്കാരെ ഉപരോധിച്ചു
Saturday, November 30, 2024 1:18 AM IST
മലപ്പുറം: കോട്ടക്കല്‍ നഗരസഭയില്‍ സാമൂഹ്യക്ഷേമ പെന്ഷൻ അനധികൃതമായി അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോട്ടക്കല്‍ മുനിസിപ്പല്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നഗരസഭ ഓഫീസില്‍ ജീവനക്കാരെ ഉപരോധിച്ചു.
ബിജെപി കൗണ്‍സിലറുടെ വാര്‍ഡിലാണ് അനര്‍ഹര്‍ക്ക് പെന്ഷന് നല്‍കിയത്. ഇത് ബിജെപിക്കും സ്വന്തക്കാര്‍ക്കും വേണ്ടിയുള്ള ഉദ്യോഗസ്ഥരുടെ രഹസ്യനീക്കമാണെന്ന് യൂത്ത് ലീഗ് നേതാക്കള്‍ ആരോപിച്ചു.
മുദ്രാവാക്യം വിളിച്ച് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ നഗരസഭ കൗണ്‍സില്‍ തുടങ്ങാനിരിക്കേയായിരുന്നു യൂത്ത് ലീഗിന്റെ ഉപരോധം.