തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ അ​​​വ​​​ഹേ​​​ളി​​​ച്ചു പ്ര​​​സം​​​ഗി​​​ച്ച​​​തി​​​ന് മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​നെ​​​തി​​​രാ​​​യ കേ​​​സി​​​ന്‍റെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി സു​​​രേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തും.

കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ക്രൈം ​​​ബ്രാ​​​ഞ്ച് എ​​​സ്പി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ മേ​​​ൽ​​​നേ​​​ട്ടം ക്രൈം​​​ബ്രാ​​​ഞ്ച് മേ​​​ധാ​​​വി എ​​​ച്ച്. വെ​​​ങ്ക​​​ടേ​​​ശ് വ​​​ഹി​​​ക്കും. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​ര​​​മാ​​​ണ് തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട് ഒ​​​രാ​​​ഴ്ച ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ഴാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ച​​​ത്.


പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധാ ഫ​​​ല​​​വു, മ​​​ന്ത്രി​​​യു​​​ടെ ശ​​​ബ്ദ​​​പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ർ​​​ട്ടും ല​​​ഭി​​​ക്കും മു​​​ൻ​​​പേ ധൃ​​​തി​​​പി​​​ടി​​​ച്ച് പോ​​​ലീ​​​സ് ക്ലീ​​​ൻ​​​ചി​​​റ്റ് ന​​​ൽ​​​കി​​​യ​​​ത് റ​​​ദ്ദാ​​​ക്കി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

ദേ​​​ശീ​​​യ മ​​​ഹി​​​മ​​​യെ അ​​​നാ​​​ദ​​​രി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മം ചു​​​മ​​​ത്തി​​​യാ​​​ണ് മ​​​ന്ത്രി​​​ക്കെ​​​തി​​​രാ​​​യ കേ​​​സ്.