വയനാടിന്റെ ടൂറിസം തിരിച്ചുപിടിക്കാന്‍... ബോചെ 1000 ഏക്കറില്‍ 1000 റൈഡര്‍മാര്‍
Friday, November 29, 2024 2:58 AM IST
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ റിസോര്‍ട്ട് ആന്‍ഡ് എന്റര്ടെയ്ന്മെന്റ് പാര്‍ക്കായ മേപ്പാടിയിലെ ബോചെ 1,000 ഏക്കറില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ക്ലബ്ബും പെഡ് ലോക്ക് മോട്ടോര്‍ സ്പോര്‍ട്ടും ചേര്‍ന്ന് ‘സെര്‍വോ യൂത്ത്ഫുള്‍ വയനാട് 1000 റൈഡേഴ്സ് ടു ബോചെ 1000 ഏക്കര്‍’ എന്ന പരിപാടി സംഘടിപ്പിക്കുന്നു.
30, ഡിസംബര്‍ ഒന്ന് എന്നീ തീയതികളിലായി നടക്കുന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരത്തിലധികം റൈഡര്‍മാര്‍ സംബന്ധിക്കും. വയനാടിന്റെ ടൂറിസം തിരിച്ചുപിടിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് ബോചെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡിസംബര്‍ ഒന്നിന് രാവിലെ 10ന് ബോചെ 1000 ഏക്കറില്‍നിന്ന് ഫ്ലാഗ് ഓഫ് ചെയ്യപ്പെടുന്ന ബൈക്ക് റാലി കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ അവസാനിക്കും. അവിടെവച്ച് റൈഡേഴ്സിന് വേള്‍ഡ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. 80 കിലോമീറ്റര്‍ ദൂരത്തിലുള്ള ഏറ്റവും വലിയ റാലിയായിരിക്കും ഇത്. ഇത്തരത്തില്‍ ലോക റിക്കാര്‍ഡ് നിലവിലില്ല.
തെക്കേഇന്ത്യയിലെ ഏറ്റവും വലിയ ഈ ബൈക്ക് റൈഡിംഗ് ഇവന്റില്‍ അഡ്വഞ്ചര്‍ ഓഫ്റോഡ് റൈഡുകള്‍, ആര്‍സി മോട്ടോര്‍ ഷോ, ട്രഷര്‍ ഹണ്ട്, സ്റ്റേജ് പ്രോഗ്രാമുകള്‍, ലൈവ് ഡിജെ, യോഗ, സുംബാ, ജംഗിള്‍ സഫാരി, വേള്‍ഡ് റിക്കാര്‍ഡില്‍ ഇടംപിടിക്കാനുള്ള ബൈക്ക് റൈഡ് എന്നിങ്ങനെ വിവിധ പരിപാടികള്‍ ബോചെ 1000 ഏക്കറില്‍ അരങ്ങേറും.
പരിപാടിയോടനുബന്ധിച്ച് കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വേള്‍ഡ് റിക്കാര്ഡിനുവേണ്ടി ബൈക്കുകള്‍ കൊണ്ട് ബോചെ എന്ന അക്ഷരങ്ങള്‍ക്ക് രൂപംകൊടുത്തുകൊണ്ടുള്ള ബൈക്കോഗ്രാഫിയും ഉണ്ടായിരിക്കും.
സാഗര്‍ റിക്സിനും സ്നേഹ രാധാകൃഷ്ണനും ചേര്‍ന്നാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. ആയിരത്തോളം പേര് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നതിന് www.bocheentertainments.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 8891721735 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.
ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ വി.എല്‍. ജിജോ, സാഗര്‍ റിക്സിന്, കോഴിക്കോട് ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റര്‍ ജോസ് തോമസ്, പെഡ്ലോക്ക് മോട്ടോര്‍ സ്പോര്‍ട് പാര്‍ട്ണര്‍മാരായ കെ. മുഹമ്മദ് സിനന്‍, എ. ബാസിത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.