കൊ​​​​ച്ചി: റേ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഇ​​​​ന്ത്യ​​​​ന്‍ റേ​​​​ഡി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ല്‍ ആ​​​​ൻ​​​ഡ് ഇ​​​​മേ​​​​ജിം​​​​ഗ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (ഐ​​​​ആ​​​​ര്‍​ഐ​​​​എ) കേ​​​​ര​​​​ള ഘ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ 43-ാമ​​​​ത് വാ​​​​ര്‍​ഷി​​​​ക സ​​​​മ്മേ​​​​ള​​​​നം നാ​​​​ളെ​​​മു​​​ത​​​ൽ ക​​​​ലൂ​​​​ര്‍ ഐ​​​​എം​​​​എ ഹൗ​​​​സി​​​​ല്‍ ന​​​​ട​​​​ക്കും.

നാ​​​ളെ രാ​​​​വി​​​​ലെ 9.30ന് ​​​​ജ​​​​സ്റ്റീ​​​​സ് ഹ​​​​രി​​​​ശ​​​​ങ്ക​​​​ര്‍ മേ​​​​നോ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ക​​​​ര​​​​ള്‍ രോ​​​​ഗ​​​​ങ്ങ​​​​ള്‍ മു​​​​ന്‍​കൂ​​​​ട്ടി പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നൂ​​​​ത​​​​ന രീ​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ഗ​​​​ര്‍​ഭ​​​​സ്ഥ​​​​ശി​​​​ശു​​​​ക്ക​​​​ളു​​​​ടെ തൂ​​​​ക്ക​​​​ക്കു​​​​റ​​​​വി​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത മു​​​​ന്‍​കൂ​​​​ട്ടി ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​മു​​​ള്ള ​പ​​​​രി​​​​ശോ​​​​ധ​​​​നാ രീ​​​​തി​​​​ക​​​​ളാ​​​​ണ് ദ്വി​​​ദി​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​സ​​​​മി​​​​തി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​അ​​​​മ​​​​ല്‍ ആ​​​​ന്‍റ​​​​ണി, സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​റി​​​​ജോ മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.


ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള മു​​​​പ്പ​​​​തോ​​​​ളം ഫാ​​​​ക്ക​​​​ല്‍​റ്റി അം​​​​ഗ​​​​ങ്ങ​​​​ളു​​​​ള്‍​പ്പെ​​​​ടെ നാ​​​​നൂ​​​​റി​​​​ല​​​​ധി​​​​കം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. ച​​​ട​​​ങ്ങി​​​ൽ ഐ​​​​ആ​​​​ര്‍​ഐ​​​​എ​​​യു​​​​ടെ പു​​​​തി​​​​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളും ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യും ചു​​​​മ​​​​ത​​​​ല​​​​യേ​​​​ല്‍​ക്കും.