പാ​ല​ക്കാ​ട്: സി​ബി​എ​സ്ഇ സ്കൂ​ൾ സം​സ്ഥാ​ന​ക​ലോ​ത്സ​വം ര​ണ്ടാം​ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ തൃ​ശൂ​ർ സ​ഹോ​ദ​യ​യും കൊ​ച്ചി സ​ഹോ​ദ​യ​യും കീ​രി​ടം നേ​ടാ​ൻ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ. 516 പോ​യി​ന്‍റ് നേ​ടി തൃ​ശൂ​ർ സ​ഹോ​ദ​യ മു​ന്നി​ൽ​നി​ൽ​ക്കു​ന്പോ​ൾ 481 പോ​യി​ന്‍റ് നേ​ടി കൊ​ച്ചി സ​ഹോ​ദ​യ ര​ണ്ടാ​മ​താ​ണ്.

478 പോ​യി​ന്‍റ് നേ​ടി മ​ല​ബാ​ർ സ​ഹോ​ദ​യ മൂ​ന്നും 456 പോ​യി​ന്‍റ് നേ​ടി ക​ണ്ണൂ​ർ സ​ഹോ​ദ​യ നാ​ലും 434 പോ​യി​ന്‍റ് നേ​ടി തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ അ​ഞ്ചും 432 പോ​യി​ന്‍റ് നേ​ടി പാ​ല​ക്കാ​ട് സ​ഹോ​ദ​യ ആ​റും സ്ഥാ​ന​ത്താ​ണ്.

427 പോ​യി​ന്‍റ് നേ​ടി കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ​യും 405 പോ​യി​ന്‍റ് നേ​ടി കോ​ട്ട​യം സ​ഹോ​ദ​യ​യും 387 പോ​യി​ന്‍റ് നേ​ടി വേ​ണാ​ട് സ​ഹോ​ദ​യ​യും 373 പോ​യി​ന്‍റ് നേ​ടി വ​യ​നാ​ട് സ​ഹോ​ദ​യ​യും മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി പി​ന്നാ​ലെ​യു​ണ്ട്.


സ്കൂ​ൾ​ത​ല​ത്തി​ൽ 72 പോ​യി​ന്‍റ് നേ​ടി കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ​സ് സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 64 പോ​യി​ന്‍റ് നേ​ടി കൊ​ച്ചി ഗി​രി​ന​ഗ​ർ ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ ര​ണ്ടാം​സ്ഥാ​ന​ത്തും 56 പോ​യി​ന്‍റ് നേ​ടി തൃ​ശൂ​ർ ദേ​വ​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ മൂ​ന്നാം​സ്ഥാ​ന​ത്തും നി​ല​യു​റ​പ്പി​ച്ചു. ക​​​​ലോ​​​​ത്സ​​​​വം ഇ​​​​ന്നു സ​​​​മാ​​​​പി​​​​ക്കും.