സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: ബിജെപി
Wednesday, November 13, 2024 12:51 AM IST
ചേലക്കര: പരാജയഭീതിമൂലം ചേലക്കരയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ ആരോപിച്ചു.
പണംനൽകി വോട്ടർമാരെ സ്വാധീനിക്കാനല്ലാതെ തെരഞ്ഞെടുപ്പിന്റെ തലേദിവസം കള്ളപ്പണം കൊണ്ടുവന്നത് എന്തിനാണെന്നു സിപിഎം വ്യക്തമാക്കണം. പിടിച്ച 19.7 ലക്ഷം കൂടാതെ വൻതോതിൽ പണം സിപിഎം ചേലക്കരയിൽ ഇറക്കിയിട്ടുണ്ട്.
പണം കൊണ്ടുവന്ന ജയൻ എന്ന വ്യവസായി സിപിഎമ്മുകാരനും സിപിഎം നേതാവ് എം.ആർ. മുരളിയുടെ സ്വന്തം ആളുമാണ്. ഇരുവരെയും ചോദ്യംചെയ്താൽ കൂടുതൽ കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവരുമെന്നും അതിന് ആർജവമുണ്ടോയെന്നും അനീഷ്കുമാർ ചോദിച്ചു.