തൃ​​​ശൂ​​​ർ: കേ​​​ര​​​ള ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ണ്‍​സി​​​ൽ ന​​​ട​​​ത്തു​​​ന്ന കേ​​​ര​​​ള ശാ​​​സ്ത്ര കോ​​​ണ്‍​ഗ്ര​​​സ്- 2025 ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴു​​​മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ കാ​​​ർ​​​ഷി​​​ക​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ന​​​ട​​​ക്കും.

എ​​​ട്ടി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഏ​​​ഴി​​​നു ശാ​​​സ്ത്ര​​പ്ര​​​ദ​​​ർ​​​ശ​​​നം റ​​​വ​​​ന്യു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 1972 മു​​​ത​​​ൽ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ശാ​​​സ്ത്ര​​മേ​​​ള​​​യാ​​​ണി​​​ത്.


ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 1500 ഗ​​​വേ​​​ഷ​​​ക​​​ർ ഭാ​​​ഗ​​​മാ​​​കും. പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 30 വ​​​രെ​​​യും സെ​​​സോ​​​ളി​​​ന് 2025 ജ​​​നു​​​വ​​​രി 15 വ​​​രെ​​​യു​​​മാ​​​ണ് സ​​​മ​​​യം.