കേന്ദ്രമന്ത്രി ധാര്‍ഷ്ട്യ രാഷ്ട്രീയത്തിന്റെ കമ്മീഷണറാകുന്നു: ബിനോയ് വിശ്വം
Tuesday, November 12, 2024 1:50 AM IST
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കത്തില്‍നിന്ന് ബിജെപി നേതൃത്വം പിന്തിരിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി ‘ധാര്ഷ്്ട്യ രാഷ്്ട്രീയത്തിന്റെ കമ്മീഷണറായി’ സ്വയം മാറുകയാണ്.
ഭ്രാന്തമായ മുസ്ലിം വിരോധത്തിന്റെയും കപടമായ ക്രിസ്ത്യന്‍ സ്നേഹത്തിന്റെയും ഭാഷയാണ് കേന്ദ്ര മന്ത്രിയിലൂടെ ബിജെപി പുറത്തു വിടുന്നത്. മുനമ്പത്തെ ഒരാളെപ്പോലും ഇറക്കി വിടില്ലെന്നതാണ് എല്‍ഡിഎഫ് നയമെന്നും ബിനോയ് വിശ്വം പറഞ്ഞു.