മാ​​ന​​ന്ത​​വാ​​ടി: മു​​ന​​ന്പം മോ​​ഡ​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ ക​​രി​​നി​​യ​​മം വ​​യ​​നാ​​ട്ടി​​ലും. ത​​ല​​പ്പു​​ഴ​​യി​​ൽ നാ​​ലു കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു നോ​​ട്ടീ​​സ് ല​​ഭി​​ച്ചു. 5.75 ഏ​​ക്ക​​ർ സ്ഥ​​ലം ബ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റേ​താ​​ണ് എ​​ന്നു​ കാ​​ണി​​ച്ചാ​​ണ് പ്ര​​ദേ​​ശ​​ത്തെ നാ​​ലു കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് നോ​​ട്ടീ​​സ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ത​​ല​​പ്പു​​ഴ ജ​​മാ​​അ​​ത്ത് ഇ​​‌സ‌്‌ലാം മ​​ദ്ര​​സ കെ​​ട്ടി​​ടം ഉ​​ൾ​​പ്പെ​​ടെ നാ​​ല് കു​​ടു​​ബ​​ങ്ങ​​ൾ​​ക്കാ​​ണു ഭൂ​​മി​​യി​​ൽ​നി​ന്ന് ഒ​​ഴി​​ഞ്ഞു​പോ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ നോ​​ട്ടീ​​സ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


1949 മു​​ത​​ൽ പ​​ട്ട​​യം തീ​​റാ​​ധാ​​ര​​മാ​​യി വി​​ല​​യ്ക്കു വാ​​ങ്ങി​​യും മ​​റ്റും കൈ​​വ​​ശം​​വ​​ച്ചു പോ​​രു​​ന്ന സ്ഥ​​ല​​ങ്ങ​​ൾ വ​​ഖ​​ഫി​​ന്‍റേ​​താ​​ണെ​​ന്നും നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി കൈ​​വ​​ശം​​വ​​ച്ചു പോ​​രു​​ന്ന ഭൂ​​മി ഒ​​ഴി​​ഞ്ഞു ന​​ൽ​​ക​​ണ​​മെ​​ന്നു​​മാ​​ണ് ക​​ർ​​ഷ​​ക​​ർ​​ക്ക് ബോ​​ർ​​ഡി​​ന്‍റെ നോ​​ട്ടീ​​സ് ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്.

16നു ഹി​​യ​​റിം​​ഗി​​ന് ഹാ​​ജ​രാ​​കാ​​നാണ് നോ​​ട്ടീ​​സ്. മറ്റു നാ​​ലു കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് നോ​​ട്ടീ​​സ് ല​​ഭി​​ച്ചി​​ട്ടി​​ല്ല. ഇതോടെ എ​​ട്ട് കു​​ടും​​ബ​​ങ്ങ​​ളും ആ​​ശ​​ങ്ക​​യി​​ലാ​​ണ്.