നിലയ്ക്കലില്‍നിന്ന് ശബരിമലയിലേക്കു കാറുകള്‍ കടത്തിവിടാമെന്നു കോടതി
Wednesday, November 13, 2024 12:51 AM IST
കൊച്ചി: മണ്ഡലം മകരവിളക്ക് കാലത്ത് നിലയ്ക്കലില്‍നിന്ന് ശബരിമലയിലേക്ക് നിയന്ത്രിതമായി കാറുകള്‍ കടത്തിവിടാമെന്ന് ഹൈക്കോടതി.
താത്കാലികമായി നല്കിയ അനുമതി ഗതാഗതക്കുരുക്കോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാല്‍ പോലീസിന് പുനഃപരിശോധിക്കാമെന്നും വീണ്ടും നിയന്ത്രണമേര്‍പ്പെടുത്താമെന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
നിശ്ചിത ഫീസ് വാങ്ങി ചക്കുപാലം രണ്ടിലും ഹില്‍ടോപ്പിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്തവിധം 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യാം. ഹില്‍ടോപ്പിന്റെ തുടക്കത്തില്‍ 20 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനും അനുമതി നല്കി. തിരക്കൊഴിവാക്കാനും ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്താനും വിവിധ വകുപ്പുകള്‍ക്ക് കോടതി നിര്‍ദേശം നല്കി.
ശബരിമല മണ്ഡലകാലത്തെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.