പാ​ലാ: പ്ര​മു​ഖ വ്യ​വ​സാ​യി​യും പ്ലാ​ന്‍റ​റും പാ​ലാ ന​ഗ​ര​സ​ഭാ മു​ന്‍ ചെ​യ​ര്‍മാ​നു​മാ​യി​രു​ന്ന ബാ​ബു മ​ണ​ര്‍കാ​ട്ട് (ജോ​സ​ഫ് ജോ​സ​ഫ്-78) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ചേ​ര്‍പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​പാ​ലാ ടൗ​ണ്‍ ഹാ​ളി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​നു വ​യ്ക്കും. നാ​ലി​നു പാ​ലാ​യി​ലു​ള്ള വ​സ​തി​യി​ലെ​ത്തി​ക്കും. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 9.30ന് ​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍.

പ്ര​മു​ഖ വ്യ​വ​സാ​യി​യാ​യി​രു​ന്ന മ​ണ​ര്‍കാ​ട്ട് പാ​പ്പ​ന്‍റെ സ​ഹോ​ദ​ര​നാ​ണ്. കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​നും സം​ഘാ​ട​ക​നു​മാ​യി​രു​ന്ന ബാ​ബു ജി​ല്ല​യി​ല്‍ പാ​ര്‍ട്ടി​യെ വ​ള​ര്‍ത്താ​ന്‍ വ​ലി​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. 1979 മു​ത​ല്‍ 83 വ​രെ​യാ​ണ് പാ​ലാ ന​ഗ​ര​സ​ഭാ ചെ​യ​ര്‍മാ​നാ​യ​ത്.


1978-ല്‍ഹാ​റാ​ണി, യു​വ​റാ​ണി സി​നി​മ തി​യ​റ്റ​റു​ക​ള്‍ പാ​ലാ​യി​ല്‍ നി​ര്‍മി​ച്ച​ത് ബാ​ബു മ​ണ​ര്‍കാ​ട്ട് ആ​യി​രു​ന്നു. ഭാ​ര്യ ത്രേ​സ്യാ​മ്മ ക​ട്ട​പ്പ​ന കാ​ഞ്ചി​യാ​ര്‍ ഇ​രു​പ്പ​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: രാ​ജേ​ഷ്, സു​മേ​ഷ്, റോ​ഷ്‌​നി, മി​കേ​ഷ്. മ​രു​മ​ക്ക​ള്‍: മ​ഞ്ജു രാ​ജേ​ഷ് കാ​വാ​ലം , കു​ഞ്ഞു​മേ​രി സു​മേ​ഷ് അ​മ്പൂ​ക്ക​ന്‍പൊ​യ്യ, പോ​ള്‍ തോ​മ​സ് പു​തു​ശേ​രി എ​റ​ണാ​കു​ളം, മീ​നു മി​കേ​ഷ് പ​ഴ​യ​പ​റ​മ്പി​ല്‍ പു​ളി​ങ്കു​ന്ന്.