കേന്ദ്രത്തിനു കേരളത്തോട് ശത്രുതാമനോഭാവം: കെജിഒഎ
Sunday, November 10, 2024 1:03 AM IST
തൃശൂർ: കേരളത്തെ സാന്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ അണിനിരക്കണമെന്നും സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്തു പകരണമെന്നും തൃശൂരിൽ ചേർന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കൗണ്‍സിൽ.
സാന്പത്തിക ഫെഡറലിസം എന്ന ആശയത്തെത്തന്നെ കേന്ദ്ര സർക്കാർ ഇല്ലാതാക്കുകയാണ്.കേരളത്തോടു കേന്ദ്രം ശത്രുതാമനോഭാവമാണ് സ്വീകരിക്കുന്നത്. ജനദ്രോഹനയങ്ങളുടെ ഫലമായി ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട ബിജെപി, ഘടകകക്ഷികളുടെ പിന്തുണകൊണ്ടുമാത്രം അധികാരത്തിൽ തുടരുന്പോഴും കോർപറേറ്റ് അനുകൂലനയങ്ങളും വർഗീയ അജൻഡകളും ഊർജിതമായി തുടരുകയാണെന്നും തൃശൂർ ടൗണ്‍ഹാളിൽ നടന്ന യോഗം വിലയിരുത്തി.
കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.ആർ. മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. ശരത്ചന്ദ്രലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജയൻ പി. വിജയൻ, ഡോ. ഇ.വി. സുധീർ, എസ്.ആർ. അജയകൃഷ്ണൻ, ത്രേസ്യാമ്മ ആന്റണി, കെ.പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.