പോക്സോ കേസ് പ്രതി ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെട്ടു
Sunday, November 10, 2024 1:02 AM IST
കോഴിക്കോട്: പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു. ഇതരസംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ആസാം സ്വദേശി നസീബി ഷെയ്ക്കാണ് ബിഹാര്‍ അതിര്‍ത്തിയില്‍വച്ച് ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെട്ടത്.
ആസാമില്‍നിന്ന് പിടികൂടി കോഴിക്കോട് നല്ലളം പോലീസ് ഇവിടേക്കു കൊണ്ടുവരികയായിരുന്നു. നാലുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്ട് ജോലി തേടി എത്തിയതായിരുന്നു പ്രതി.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് തെരച്ചില്‍ തുടങ്ങിയപ്പോള്‍ ആസാമിലേക്ക് കടന്നു. അവിടെ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
നല്ലളം പോലീസ് ആസാം പോലീസിന്റെ സഹായത്തോടെയാണ് സാഹസികമായി ഇയാളെ പിടികൂടിയത്.