തിരുവനന്തപുരം നോർത്ത്-ബംഗളുരു ശബരിമല സ്പെഷൽ ട്രെയിൻ
Sunday, November 10, 2024 1:02 AM IST
കൊല്ലം: ശബരിമല സീസണോടനുബന്ധിച്ച് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്നും എസ്എംവിടി ബംഗളൂരുവിലേക്ക് പുതിയ പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് നടത്തും.
06083 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ബംഗളൂരു വീക്കിലി സ്പെഷൽ ചൊവ്വാഴ്ചകളിൽ തിരുവനന്തപുരം നോർത്തിൽ നിന്നും വൈകുന്നേരം 6.05 ന് പുറപ്പെട്ട് അടുത്തദിവസം (ബുധൻ) രാവിലെ 10.55ന് ബംഗളൂരുവിൽ എത്തും. ഈ ട്രെയിൻ നവംബർ 12, 19, 26, ഡിസംബർ മൂന്ന്, 10, 17, 24, 31; 2025 ജനുവരി ഏഴ്, 14, 21, 28 ദിവസങ്ങളിൽ തിരുവനന്തപുരം നോർത്തിൽ നിന്നും സർവീസ് നടത്തും.
06084 ബംഗളൂരു - തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) വീക്ക്ലി സ്പെഷൽ ബുധൻ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്നും ഉച്ചയ്ക്ക് 12.45 ന് പുറപ്പെട്ട് അടുത്തദിവസം (വ്യാഴം) രാവിലെ 6.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. ഈ ട്രെയിൻ നവംബർ 13, 20, 27, ഡിസംബർ നാല്, 11, 18, 25; 2025 ജനുവരി എട്ട്, 15, 22, 29 ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്നും സർവീസ് നടത്തും.
16 എസി ത്രീ ടയർ കോച്ചുകൾ, രണ്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, ഒരു പാൻട്രി കാർ, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ അടക്കം 21എൽഎച്ച്ബി കോച്ചുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.