തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​ടി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക്ഷേ​​​മ സം​​​ഘ​​​ട​​​ന​​​യാ​​​യ പ്ര​​​തി​​​ധ്വ​​​നി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​തി​​​മൂ​​​ന്നാ​​​മ​​​ത് ക്വി​​​സ ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വ​​​ത്തി​​​നു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു.

ടെ​​​ക്നോ​​​പാ​​​ർ​​​ക്ക്, ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്ക്, സൈ​​​ബ​​​ർ​​​പാ​​​ർ​​​ക്ക് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ളി​​​ലും ജോ​​​ലി ചെ​​​യ്യു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം.

ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഹ്ര​​​സ്വ​​​ചി​​​ത്ര​​​ത്തി​​​ന് 20,000 രൂ​​​പ​​​യും ര​​​ണ്ടാ​​​മ​​​ത്തെ മി​​​ക​​​ച്ച ചി​​​ത്രം, മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ൻ, മി​​​ക​​​ച്ച തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് എ​​​ന്നി​​​വ​​​യ്ക്ക് 10,000 രൂ​​​പ​​​യുമാണ് സ​​​മ്മാ​​​നം. ഡി​​​സം​​​ബ​​​റി​​​ൽ ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലെ ട്രാ​​​വ​​​ൻ​​​കൂ​​​ർ ഹാ​​​ളി​​​ലാ​​​ണ് പ്ര​​​ദ​​​ർ​​​ശ​​​ന​​​വും പു​​​ര​​​സ്കാ​​​ര​​​ദാ​​​ന​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


മേ​​​ള​​​യി​​​ലേ​​​ക്ക് ചി​​​ത്ര​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ മാസം 30. ഫോ​​ൺ: 89438 02456, 97905 98958, 94470 40733, 94954 95039.