കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ൾ അ​പ്പൊസ്ത​ലേ​റ്റും ഫി​യാ​ത്ത് മി​ഷ​നും സം​യു​ക്ത​മാ​യി സ​മ്പൂ​ർ​ണ ബൈ​ബി​ൾ കൈ​യെ​ഴു​ത്ത്, പു​തി​യ നി​യ​മം കൈയെഴു​ത്ത്, വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ന്യാ​സാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള ദൈ​വ​വ​ച​ന മ​ന​ഃപാ​ഠ മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

പു​തി​യ​നി​യ​മം മ​ത്താ​യി​യു​ടെ സു​വി​ശേ​ഷം മു​ത​ൽ വെ​ളി​പാ​ട് വ​രെ​യും സ​മ്പൂ​ർ​ണ ബൈ​ബി​ൾ കൈയെഴു​ത്തു മ​ത്സ​രം ഉ​ൽപ​ത്തി മു​ത​ൽ വെ​ളി​പാ​ട് വ​രെ​യു​മാ​ണ് എ​ഴു​തേ​ണ്ട​ത്. കൈയെഴു​ത്ത് ബൈ​ബി​ളു​ക​ൾ 2025 ജ​നു​വ​രി 31 ന് ​രാ​വി​ലെ 10.30 ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂപ​താ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന സ്ക്രി​പ്തൂ​റ ബൈ​ബി​ൾ മ​ഹാ​സം​ഗ​മ​ത്തി​ലാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. സം​ഗ​മം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.


മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം വി​ശു​ദ്ധ നാ​ട്ടി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​നം, ര​ണ്ടാം സ​മ്മാ​നം 20,000 രൂ​പ, മൂ​ന്നാം സ​മ്മാ​നം 10,000 രൂ​പ, നാ​ലാം സ​മ്മാ​നം 2,000 രൂ​പ. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഉ​ണ്ടാ​കും.

ബൈ​ബി​ൾ കൈയെഴു​ത്ത് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 20ന് ​മു​മ്പ് നൂ​റു രൂ​പ അ​ട​ച്ച് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യണം. മ​ല​യാ​ള​ത്തി​ൽ എ​ഴു​തു​ന്ന​വ​ർ പി​ഒ​സി ബൈ​ബി​ൾ ആ​ണ് ആ​ധാ​ര​മാ​ക്കേ​ണ്ട​ത്. ഫോ​ൺ: 99613 69380, 73062 08356