മുനന്പം തർക്ക പരിഹാരം നീളും; ചർച്ച 28ലേക്കു മാറ്റി മുഖ്യമന്ത്രി
Thursday, November 7, 2024 2:02 AM IST
തിരുവനന്തപുരം: മുനന്പത്ത് വഖഫ് ബോർഡ് അവകാശമുന്നയിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ പരിഹാരം നീളും. തർക്കം പരിഹരിക്കുന്നതിനായി 16നു നിശ്ചയിച്ചിരുന്ന ഉന്നതതലയോഗം 28ലേക്കു മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 28ന് ഉച്ചയ്ക്ക് 12ന് ഓണ്‍ലൈനായാണ് ചർച്ച.
ഇതോടെ മുനന്പം ഭൂമി തർക്കം വേഗത്തിൽ പരിഹരിക്കാൻ സർക്കാരിനു വലിയ താത്പര്യമില്ലെന്നു വ്യക്തമായി. 16നു നിശ്ചയിച്ചിരുന്ന മന്ത്രിതല ചർച്ച നേരത്തേ നടത്തുമെന്നായിരുന്നു ബന്ധപ്പെട്ട മന്ത്രിമാർ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്.
എന്നാൽ, ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ചർച്ചയുടെ തീയതി നീട്ടിവച്ചതായ മറുപടിയാണു ലഭിച്ചത്. ഇതോടെ പരിഹാരം നീളുമെന്ന് ഉറപ്പായി.