കോവിഡ്കാലത്തു വാങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്യാൻ നടപടി വേണമെന്ന്
Thursday, November 7, 2024 1:39 AM IST
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കാലത്ത് കോവിഡ് ക്വാറന്റൈനും ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തനതു ഫണ്ടു പയോഗിച്ച് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് വാങ്ങിയ കട്ടിലുകളും മെത്തകളും ഉപയോഗ ശൂന്യമായി നശിക്കുന്നതിനെതിരേ കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ തദ്ദേശ സ്വയം ഭരണമന്ത്രിക്ക് നിവേദനം നൽകി.
941 പഞ്ചായത്തുകളിലും 87 നഗരസഭകളിലും ആറ് കോർപറേഷനുകളിലുമായി കോടിക്കണക്കിന് രുപയുടെ ആസ്തികളാണ് നശിച്ചു കൊണ്ടിരിക്കുന്നത്. ഇത് അർഹതാ മാനദണ്ഡം നിശ്ചയിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സാജു സേവ്യർ സർക്കാരിനെ സമീപിച്ചത്.