കടലില്‍ ഇറങ്ങി പ്രതിഷേധം
Thursday, November 7, 2024 1:39 AM IST
കൊച്ചി: മുനമ്പം തീരദേശവാസികളുടെ ഭൂമിയുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി നടക്കുന്ന നിരാഹാര സമരത്തിന്റെ 25ാം ദിനത്തില്‍ കടലില്‍ ഇറങ്ങി പ്രതിഷേധം.
പ്രതിഷേധ സമരം പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മുനമ്പം ഇടവക വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍, മാത്യു സ്റ്റീഫന്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ്, ജില്ലാ പ്രസിഡന്റ് ജോര്‍ജ് ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു.