തെളിവുകൾ ഉടൻ പുറത്തുവരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
Thursday, November 7, 2024 1:39 AM IST
പാലക്കാട്: കോൺഗ്രസുകാർ നീല ട്രോളിയിൽ പണം കടത്തിയെന്ന ആരോപണത്തിന്റെ വ്യക്തമായ തെളിവുകൾ ഉടൻ പുറത്തുവരുമെന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു.
അവിടെയുണ്ടായിരുന്ന ദൃക്സാക്ഷികളാണ് വിവരംനൽകിയത്. ട്രോളിക്ക് ഒപ്പം സ്ഥാനാർഥി രാഹുലും ജ്യോതികുമാർ ചാമക്കാലയുമുണ്ടായിരുന്നെന്നും സുരേഷ്ബാബു പറഞ്ഞു.