മുനന്പം സമരത്തിന് കെസിസി പിന്തുണ
Thursday, November 7, 2024 1:39 AM IST
മുനമ്പം: മുനമ്പത്തെ ഭൂമി വഖഫ് വകയാണെന്ന വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന വലിയ ആപത്ത് വിളിച്ചുവരുത്തുമെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്. വഖഫ് നിയമം അടിയന്തരമായി ഭേദഗതി ചെയ്യണമെന്നും മുനമ്പത്ത് സമരപ്പന്തലില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
മുനമ്പം ജനതയ്ക്ക് പിന്തുണയുമായി എത്തിയ കെസിസി സംഘത്തിൽ വൈസ് പ്രസിഡന്റ് മേജര്‍ ആശാ ജസ്റ്റിന്, ട്രഷറര്‍ റവ. ഡോ. ടി.ഐ. ജയിംസ്, ഡോ. അനീഷ് കെ. ജോയി, ഏബ്രഹാം സൈമണ്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.