പിന്‍വാതില്‍ നിയമനങ്ങള്‍ വഞ്ചന: കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍
Thursday, November 7, 2024 1:39 AM IST
കൊച്ചി: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ ജോലികള്‍ക്കായി യോഗ്യത നേടി കാത്തിരിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ സ്വജനപക്ഷപാതം നടത്തി പിന്‍വാതില്‍ നിയമനങ്ങളിലൂടെ കേരളത്തിലെ യുവജനങ്ങളെ വഞ്ചിക്കുന്നത് അപലപനീയമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍.
കരാര്‍ നിയമനങ്ങള്‍ പോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന ചട്ടം നിലനില്‍ക്കെ ഒട്ടുമിക്ക വകുപ്പുകളിലും വരുന്ന ഒഴിവുകള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കും ബന്ധുമിത്രാദികള്‍ക്കും നല്കുന്നു. ഓരോ വകുപ്പിലും വരുന്ന ഒഴിവുകള്‍ പിഎസ്സിക്ക് യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതും പ്രതിഷേധാര്‍ഹമാണ്.
മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് എല്ലാ വകുപ്പുകളിലെയും ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുകയും അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് വൈകിപ്പിക്കാതെ നിയമനങ്ങള്‍ നല്‍കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കൗണ്‍സില്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സിജോ ഇലന്തൂര്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി.
ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യന്‍,സെക്രട്ടറി ജോയിസ് മേരി ആന്റണി, യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഷിജോ മാത്യു ഇടയാടിയില്‍, സിജോ കണ്ണേഴത്ത്, അബി മാത്യൂസ് കാഞ്ഞിരംപാറ, അപര്‍ണ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.