ക​​​ണ്ണൂ​​​ർ: പ​​​ന്ത​​​പ്ലാ​​​ക്ക​​​ൽ കു​​​ടും​​​ബ​​​യോ​​​ഗ​​​ത്തി​​​ന്‍റെ 22-ാം വാ​​​ർ​​​ഷി​​​കം ഒ​​​ന്പ​​​തി​​​ന് ഇ​​​രി​​​ട്ടി ഓ​​​ട​​​ന്തോ​​​ടു​​​ള്ള പ​​​ന്ത​​​പ്ലാ​​​ക്ക​​​ൽ പി.​​​വി. ചാ​​​ക്കോ​​​യു​​​ടെ ഭ​​​വ​​​ന​​​ത്തി​​​ൽ ന​​​ട​​​ക്കും.

രാ​​​വി​​​ലെ 6 .30 ന് ​​​അ​​​ന്ത​​​രി​​​ച്ച കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​നു​​​സ്‌​​​മ​​​ര​​​ണാ​​​ർ​​​ഥം ന​​​ട​​​ക്കു​​​ന്ന വി. കുര്‍ബാന യോ​​​ടെ കു​​​ടും​​​ബ​​​യോ​​​ഗ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​കും.9.30 ന് ​​​തു​​​ട​​​ങ്ങു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബേ​​​ബി പ​​​ന്ത​​​പ്ലാ​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി വി​​​ശി​​​ഷ്ട‌ാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.

അ​​​ഡ്വ. സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ല്കും. ഫാ. ​​​മാ​​​ത്യു പാ​​​ല​​​മ​​​റ്റം അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പ്രൊ​​​ക്കു​​​റേ​​​റ്റ​​​ർ ഫാ. ജോസഫ്‌ കാ​​​ക്ക​​​ര​​​മ​​​റ്റം മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും.


ക​​​ണ്ണൂ​​​ർ ജി​​​ല്ലാ​​​പ​​​ഞ്ചാ​​​യ​​​ത്ത് സ്റ്റാ​​​ൻ​​​ഡിം​​​ഗ്‌ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​കെ. സു​​​രേ​​​ഷ്ബാ​​​ബു പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കു​​​ടും​​​ബ​​​യോ​​​ഗ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പൗ​​​രോ​​​ഹി​​​ത്യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ഫാ. ​​​തോ​​​മ​​​സ് പ​​​ന്ത​​​പ്ലാ​​​ക്ക​​​ൽ സി​​​എം​​​ഐ​​യെ​​​യും സി​​​റി​​​യ​​​ക് ചെ​​​റി​​​യാ​​​ൻ പ​​​ന്ത​​​പ്ലാ​​​ക്ക​​​ൽ, റി​​​ട്ട. ല​​​ഫ്. കേ​​​ണ​​​ൽ ഡോ. ​​​സോ​​​ണി​​​യ ചെ​​​റി​​​യാ​​​ൻ, ക്രി​​​സ്‌​​​തീ​​​യ ഭ​​​ക്തി​​​ഗാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​ൽ​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും ര​​​ച​​​യി​​​താ​​​വ് മാ​​​യാ ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ക്കും.