മുനന്പത്തെ കുടുംബങ്ങളെ ഇറക്കിവിടാൻ അനുവദിക്കില്ല: പി.കെ. കൃഷ്ണദാസ്
Thursday, November 7, 2024 1:39 AM IST
തൃശൂർ: ഏതു കാടൻനിയമമായാലും മുനന്പത്ത് 200 വർഷമായി താമസിച്ചുവരുന്ന കുടുംബങ്ങളെ ഇറക്കിവിടാൻ ബിജെപി സമ്മതിക്കില്ലെന്ന് ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ്.
പല്ലും നഖവും ഉപയോഗിച്ച് ആ ശ്രമങ്ങളെ എതിർക്കുമെന്നും മുനന്പം പ്രശ്നത്തിനു തടയിട്ടില്ലെങ്കിൽ പ്രശ്നം കേരളം മുഴുവൻ വ്യാപിക്കുമെന്നും കൃഷ്ണദാസ് തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.