കൊ​​​ച്ചി: പാ​​​ലാ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി മാ​​​ണി സി.​​​ കാ​​​പ്പ​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ​​​യം ചോ​​​ദ്യംചെ​​​യ്തു പാ​​​ലാ സ്വ​​​ദേ​​​ശി സി.​​​വി. ജോ​​​ണ്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ല്‍ തെ​​​ളി​​​വ് ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നു സാ​​​ധി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് സി.​​​ ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ ഹ​​ർ​​ജി ത​​ള്ളി​​യ​​ത്.

മാ​​​ണി സി. ​​​കാ​​​പ്പ​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​വേ​​​ള​​​യി​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള രേ​​​ഖ​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം. കൂ​​​ടാ​​​തെ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് വ​​​ന്‍​തു​​​ക വി​​​നി​​​യോ​​​ഗി​​​ച്ചു. പ​​​ണം ന​​​ല്‍​കി വോ​​​ട്ട് നേ​​​ടി​​​യെ​​​ന്ന​​​തട​​​ക്കം ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചെ​​​ങ്കി​​​ലും തെ​​​ളി​​​വു​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നു സാ​​​ധി​​​ച്ചി​​​ല്ലെ​​​ന്ന് കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി.