കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം-​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​ൽ ഏ​​കീ​​കൃ​​ത കു​​ർ​​ബാ​​ന​​യെ എ​​തി​​ർ​​ക്കു​​ന്ന​​വ​​ർ ന​​ൽ​​കി​​യ പരാതി വ​​ത്തി​​ക്കാ​​ൻ ത​​ള്ളി.

ഏ​​കീ​​കൃ​​ത കു​​ർ​​ബാ​​ന​​യെ എ​​തി​​ർ​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​ൽ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പും അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​റും ചേ​​​​ര്‍​ന്ന് 2024 ജൂ​​​​ണ്‍ ഒ​​​​മ്പ​​​​തി​​​​ന് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച സ​​​​ര്‍​ക്കു​​​​ല​​​​റി​​​​ലെ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ, അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ഏ​​​​താ​​​​നും വൈ​​​​ദി​​​​ക​​​​ര്‍ ന​​​​ല്‍​കി​​​​യ പരാതിയാണ് വ​​​​ത്തി​​​​ക്കാ​​​​ന്‍ ത​​​​ള്ളി​​യ​​ത്.

ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച അ​​​​റി​​​​യി​​​​പ്പ് മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പി​​​​ന് ഇ​​​​ന്ത്യ​​​​യി​​​​ലെ അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക് നു​​​​ണ്‍​ഷ്യോ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ലെയോ​​​​പോ​​​​ള്‍ദോ ​​ജി​​​​റേ​​​​ല്ലി കൈ​​​​മാ​​​​റി. വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന​​​​യ​​​​ര്‍​പ്പ​​​​ണ​​​​ത്തി​​​​ന്‍റെ ഏ​​​​കീ​​​​കൃ​​​​ത​​​​രൂ​​​​പം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ​​​​യും സി​​​​ന​​​​ഡി​​​​ന്‍റെ​​​​യും നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ അ​​​​നു​​​​സ​​​​രി​​​​ക്കാ​​​​ത്ത​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ത​​​​ട​​​​സ​​​​ങ്ങ​​​​ള്‍ നീ​​​​ക്കി​​​​യെ​​​​ന്നും ക​​​​ത്തി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ജൂ​​​​ണ്‍ ഒ​​​​മ്പ​​​​തി​​​​ലെ സ​​​​ര്‍​ക്കു​​​​ല​​​​റി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ നി​​​​ര്‍​ദേ​​​​ശ​​​​ത്തി​​​​ന്‍റെ ഉ​​​​ള്ള​​​​ട​​​​ക്കം ഇ​​​​ങ്ങ​​​​നെ: “ഏ​​​​കീ​​​​കൃ​​​​ത കു​​​​ര്‍​ബാ​​​​ന സം​​​​ബ​​​​ന്ധി​​​​ച്ച് മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ​​​​യും സി​​​​ന​​​​ഡി​​​​ന്‍റെ​​​​യും നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ അ​​​​നു​​​​സ​​​​രി​​​​ക്കാ​​​​ത്ത​​​​വ​​​​ര്‍ ശീ​​​​ശ്മ​​​​യി​​​​ലാ​​​​ണ്. അ​​​​തു ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ല്‍​നി​​​​ന്ന് ബ​​​​ഹി​​​​ഷ്‌​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന് ഇ​​​​ട​​​​വ​​​​രു​​​​ത്തും. അ​​​​തി​​​​നാ​​​​ല്‍, ഇ​​​​തു​​​​വ​​​​രെ അ​​​​നു​​​​സ​​​​രി​​​​ക്കാ​​​​ത്ത​​​​വ​​​​ര്‍​ക്കു​​​​ള്ള അ​​​​ന്ത്യ​​​​ശാ​​​​സ​​​​നം ഈ ​​​​സ​​​​ര്‍​ക്കു​​​​ല​​​​റി​​​​ലൂ​​​​ടെ ന​​​​ല്‍​കു​​​​ന്നു.


2024 ജൂ​​​​ലൈ മൂ​​​​ന്നി​​​​നെ​​​​ങ്കി​​​​ലും അ​​​​നു​​​​സ​​​​രി​​​​ച്ച് ഏ​​​​കീ​​​​കൃ​​​​ത കു​​ർ​​ബാ​​ന​​യ​​​​ര്‍​പ്പ​​​​ണം ആ​​​​രം​​​​ഭി​​​​ക്കാ​​​​ത്ത സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭാ​​​​വൈ​​​​ദി​​​​ക​​​​രെ​​​​ല്ലാം പി​​​​റ്റേ​​​​ദി​​​​വ​​​​സം മു​​​​ത​​​​ല്‍ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യി​​​​ല്‍​നി​​​​ന്ന് സ്വ​​​​യ​​​​മേ പു​​​​റ​​​​ത്തു​​​​പോ​​​​യ​​​​വ​​​​രാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടും. അ​​​​വ​​​​ര്‍​ക്ക് ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യി​​​​ല്‍ വൈ​​​​ദി​​​​ക ശു​​​​ശ്രൂ​​​​ഷ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ല്‍​നി​​​​ന്ന് വി​​​​ല​​​​ക്കേ​​​​ര്‍​പ്പെ​​​​ടു​​​​ത്തും.”

2024 മേ​​​​യ് 15ന് ​​​​ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം റോ​​​​മി​​​​ല്‍ ന​​​​ട​​​​ന്ന സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ലെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ജൂ​​​​ണ്‍ ഒ​​​​മ്പ​​​​തി​​​​ലെ സം​​​​യു​​​​ക്ത സ​​​​ര്‍​ക്കു​​​​ല​​​​റി​​​​ലൂ​​​​ടെ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ വൈ​​​​ദി​​​​ക​​​​രെ​​​​യും വി​​​​ശ്വാ​​​​സി​​​​ക​​​​ളെ​​​​യും അ​​​​റി​​​​യി​​​​ച്ച​​​​ത്.

ആ ​​​​യോ​​​​ഗ​​​​ത്തി​​​​ല്‍ മാ​​​​ര്‍​പാ​​​​പ്പ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് വ​​​​ത്തി​​​​ക്കാ​​​​ന്‍ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​ര്‍​ദി​​​​നാ​​​​ള്‍ ഡോ. ​​​​പി​​​​യേ​​​​ത്രോ പ​​​​രോ​​​​ളി​​​​നും പേ​​​​പ്പ​​​​ല്‍ ഡെ​​​​ല​​​​ഗേ​​​​റ്റ് ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​ർ സി​​​​റി​​​​ല്‍ വാ​​​​സി​​​​ലും പൗ​​​​ര​​​​സ്ത്യ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ പ്രീ​​​​ഫെ​​​​ക്‌​​​​ട് ക​​​​ര്‍​ദി​​​​നാ​​​​ള്‍ ക്ലൗ​​​​വു​​​​ദി​​​​യോ ഗു​​​​ജ​​​​റോ​​​​ത്തി​​​​യും സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പും പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.