ഗൂഢാലോചനയുണ്ടെന്ന് ഷാനിമോളും ബിന്ദു കൃഷ്ണയും
Thursday, November 7, 2024 1:39 AM IST
പാലക്കാട്: പോലീസ് രാത്രി നടത്തിയ പരിശോധന തന്നെയും ബിന്ദുകൃഷ്ണയെയും ലക്ഷ്യമിട്ടായിരുന്നുവെന്ന് ഷാനിമോൾ ഉസ്മാൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
പുതിയ കഥയുണ്ടാക്കുന്ന തിരക്കിലാണു സിപിഎം. വാതിൽ തുറക്കാൻ വൈകിയ പത്തുമിനിറ്റിനകം താൻ കള്ളപ്പണം അപ്രത്യക്ഷമാക്കിയെന്നാണിപ്പോൾ പറയുന്നത്.
പോലീസ് വാതിലിൽ മുട്ടിയപ്പോൾ മുറി തുറക്കാത്തതിനെക്കുറിച്ച് സിപിഎം നേതാവ് എ.എ. റഹീം നടത്തിയ പരാമർശങ്ങൾക്കെതിരേയും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു.
ആസൂത്രിതമായ ഗൂഢാലോചനയാണു നടന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. 42 മുറികളുണ്ട് ഈ ഹോട്ടലിൽ. താഴത്തെ നിലയിൽ ആദ്യം ഷാനിമോളുടെ മുറിയുടെ വാതിലിൽ മുട്ടി. പിന്നീട് നേരേ മൂന്നാം നിലയിലേക്കു വന്ന് തന്റെ മുറിയിൽ കയറി. എങ്ങനെ ഇത്രയും ഡിവൈഎഫ്ഐക്കാരും യുവമോർച്ചക്കാരും അവിടെയെത്തിയെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.