അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി; വാദം പൂര്‍ത്തിയായി
Thursday, November 7, 2024 1:39 AM IST
കൊച്ചി: കാലിക്കട്ട് സര്‍വകലാശാല അധ്യാപകനിയമനത്തിലെ സംവരണ അട്ടിമറി ചോദ്യംചെയ്തു നല്കിയ ഹര്‍ജികള്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
2021 ല്‍ കാലിക്കട്ട് യൂണിവേഴിസിറ്റി 53 അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിച്ചതില്‍ സംവരണ ക്രമപ്പട്ടിക തെറ്റാണെന്നാണു ഹര്‍ജിക്കാരുടെ വാദം.
സിന്‍ഡിക്കറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ഗവര്‍ണര്‍ക്ക് നല്കിയ പരാതി ആധാരമാക്കിയാണ് ഇരുപതോളം ഉദ്യോഗാർഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.