കള്ളപ്പണ ഇടപാടുകൾക്കു പോലീസ് സംരക്ഷണം: കെ. സുരേന്ദ്രൻ
Thursday, November 7, 2024 1:39 AM IST
പാലക്കാട്: പാലക്കാട് കേന്ദ്രീകരിച്ച് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വലിയ തോതിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
പോലീസിന്റെ അനാസ്ഥ കാരണമാണു കെപിഎം ഹോട്ടലിൽ നടന്ന കള്ളപ്പണ ഇടപാട് കണ്ടെത്താനാവാതെ പോയതെന്നും പാലക്കാട്ടു നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഹോട്ടലിലെ 12 മുറികൾ മാത്രമാണു പരിശോധിച്ചത്. കള്ളപ്പണ ഇടപാടുകൾ നടന്നെന്നു പോലീസ് പറയുന്നു. എന്നിട്ടും ആവശ്യമായ ഫോഴ്സിനെ സജ്ജീകരിക്കാതിരുന്ന പോലീസ് നിലപാട് ദുരൂഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.