ഗോഡൗണിനുള്ളിൽ രഹസ്യ അറകൾ
Wednesday, December 27, 2023 1:39 AM IST
ചാലക്കുടി: വിശാലമായ ഗോഡൗണിന്റെ ഉള്ളിൽ ഒന്നിനു പുറകെ ഒന്നായി രഹസ്യ അറകൾ നിർമിച്ചാണു സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്.
ഈ അറകളിലേക്കു കടക്കാൻ ചുമരിൽ ചതുരത്തിലുള്ള ദ്വാരവുമുണ്ട്. പുറത്തുനിന്നു നോക്കിയാൽ ഈ രഹസ്യഅറകൾ ശ്രദ്ധയിൽപ്പെടാത്ത രീതിയിലായിരുന്നു ഗോഡൗൺ നിർമിച്ചിരുന്നത്.
തിങ്കളാഴ്ച രാവിലെ ഇരിങ്ങാലക്കുട, ചാലക്കുടി ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മഫ്തിയിൽ പല സംഘങ്ങളായി ഫാമിൽ ഒളിച്ചിരുന്നു നിരീക്ഷണം നടത്തിയാണു പോലീസ് മദ്യവും സ്പിരിറ്റും പിടികൂടിയത്.
വളരെ രഹസ്യമായുള്ള നീക്കംമൂലം രണ്ടു പ്രതികളെയും കെെയോടെ പിടിക്കാൻ പോലീസിനു കഴിഞ്ഞു. അയൽ സംസ്ഥാനങ്ങളിൽനിന്നാണു സ്പിരിറ്റും മദ്യവും എത്തിക്കുന്നതെന്നാണു പ്രാഥമിക വിവരം. ഇവയുടെ ഉറവിടവുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിക്കുന്നതായും ഇതിലെ പ്രധാന കണ്ണികളെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് അറിയിച്ചു. രാവിലെ തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്കു ശേഷമാണ് അവസാനിച്ചത്.
മാള ഇൻസ്പെക്ടർ സജിൻ ശശി, ആളൂർ എസ്ഐ വി.പി. അരിസ്റ്റോട്ടിൽ, ക്രൈംസ്ക്വാഡ് എസ്ഐ മാരായ വി.ജി. സ്റ്റീഫൻ, സി.എ. ജോബ്, റോയ് പൗലോസ്, സതീശൻ മടപ്പാട്ടിൽ, പി. ജയകൃഷ്ണൻ, എഎസ്ഐ പി.എം. മൂസ, വി.യു. സിൽജോ, വി.എം. മിനിമോൾ, ടി.ആർ. ഷൈൻ, സീനിയർ സിപിഒമാരായ എ.യു. റെജി, ഷിജോ തോമസ്, ഇ.എസ്. ജീവൻ, മിഥുൻ കൃഷ്ണ, സോണി സേവ്യർ, ആളൂർ സ്റ്റേഷൻ എസ്ഐമാരായ കെ.കെ. രഘു, സി.ഒ. ജോഷി, കെ.എസ്. രാധാകൃഷ്ണൻ, സീനിയർ സിപിഒ ലിജോ എന്നിവരാണു റെയ്ഡിൽ പങ്കെടുത്തത്.