കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്റ്റേർഡ് അസോസിയേഷൻസ്) കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക് സംഘടിപ്പിച്ചു.
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി അൽ നഹീൽ ക്ലിനിക് അഡ്മിനിസ്ട്രേഷൻ മാനേജർ വിജിത്ത് വി. നായർ ഉദ്ഘാടനം ചെയ്തു.
പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും അഭിഭാഷകനെ മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.

അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് കുവൈറ്റി അഭിഭാഷകൻ ഡോ. തലാൽ താക്കി നേതൃത്വം നൽകി. പിഎൽസി കുവൈറ്റ് ജനറൽ സെക്രട്ടറി കെ. ഷൈജിത്ത് സ്വാഗതവും ട്രഷറർ രാജേഷ് ഗോപി നന്ദിയും രേഖപ്പെടുത്തി.
എൺപതോളം പേർ പരിപാടിയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ സൗജന്യമായി നിയമോപദേശം തേടുകയും തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ലീഗൽ ക്ലിനിക് വഴി സാഹചര്യവും ലഭിച്ചു.
കോടതി വഴി നിയമ നടപടികൾ ആരംഭിക്കാനുള്ള വിഷയങ്ങളിൽ തുടർ സഹായവും ലീഗൽ സെൽ ഉറപ്പാക്കിയിട്ടുണ്ട്.
Tags :