കൊച്ചി: 28-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബുക്ക് ഓഫ് ദ ഇയർ മലയാളരത്ന പുരസ്കാരം ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിന്.
നവംബർ ഒന്നിനു രാവിലെ 11ന് നടക്കുന്ന പുസ്തകോത്സവ ഉദ്ഘാടനച്ചടങ്ങിൽ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ പുരസ്കാരം സമർപ്പിക്കും.
‘മിത്തും സയൻസും ഒരു പുനർവായന’ എന്ന പുസ്തകമാണ് ഡോ. സി.വി. ആനന്ദബോസിനെ പുരസ്കാരത്തിന് അർഹനാക്കിയത്. അദ്ദേഹം രചിച്ച 14 പുസ്തകങ്ങളുടെ പ്രകാശനവും ആനന്ദിബെൻ പട്ടേൽ ചടങ്ങിൽ നിർവഹിക്കും.