ലണ്ടൻ: ബ്രിട്ടനിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പ്രതിഫലനമായ യുക്മ ദേശീയ കലാമേളയുടെ ഭാവി രൂപപ്പെടുത്താനായി യുവ പ്രതിഭകളെ തിരഞ്ഞെടുക്കുന്നു. യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻ (യുക്മ) പതിനാറാമത് ദേശീയ കലാമേളയുടെ സംഘാടന ചുമതലയിൽ ’യൂത്ത് ഓർഗനൈസർ ഡ്രൈവ്’ എന്ന പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. 16 -25 വയസിനുള്ളിലുള്ള ഊർജസ്വലരായ യുവാക്കളെ ഈ സാംസ്കാരിക മേളയുടെ പരിപാടി നടത്തിപ്പിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
150 ലധികം അംഗ അസോസിയേഷനുകളുടെ പിൻബലമുള്ള യുക്മ15 വർഷത്തെ പാരമ്പര്യത്തോടെയാണ് ഈ ദേശീയ കലാമേള സംഘടിപ്പിക്കുന്നത്. സംഗീതം, നൃത്തം, നാടകം, കലാപ്രദർശനം എന്നിവയിലൂടെ മലയാളി സംസ്കാരത്തിന്റെ വർണ്ണാഭമായ ചിത്രം ഇത് പ്രദർശിപ്പിക്കുന്നു. ഈ വർഷത്തെ മേള നവംബർ 1ന് ചെൽട്ടൻഹാമിൽ നടക്കും. യുവാക്കളുടെ പുതിയ ആശയങ്ങളും ഡിജിറ്റൽ ദൃശ്യവീക്ഷണവും പ്ലാനിംഗ് ടീമിലേക്ക് ഉൾച്ചേർക്കുകയാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും [email protected] എന്ന ഇമെയിൽ വിലാസത്തിലോ 07904785565 എന്ന വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക് യുക്മ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.
അഡ്വ. എബി സെബാസ്റ്റ്യൻ ദേശീയ പ്രസിഡന്റ്
ജയകുമാർ നായർ ദേശീയ ജനറൽ സെക്രട്ടറി
റെയ്മോൾ നിധീരി ദേശീയ ജോയിന്റ് സെക്രട്ടറി
Tags : YUKMA invites nri