സി​ബി​എ​സ്ഇ ജി​ല്ലാ സ​ഹോ​ദ​യ ക​ലോ​ത്സ​വം നാളെമുതൽ ​ശ്രീ​കൃ​ഷ്ണ​പു​രത്ത്
Wednesday, September 25, 2024 6:30 AM IST
പാ​ല​ക്കാ​ട്: സി​ബി​എ​സ്ഇ ജി​ല്ലാ സ​ഹോ​ദ​യ ക​ലോ​ത്സ​വം - ക​ലാ​രം​ഗ് 2കെ24 ​നാ​ളെ​മു​ത​ൽ 28വ​രെ ശ്രീ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ഡൊ​മ​നി​ക്സ് കോ​ൺ​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ക്കും.
മൂ​ന്നുദി​വ​സ​ങ്ങ​ളി​ലാ​യി 28 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ 70 സ്കൂ​ളു​ക​ളി​ൽനി​ന്നാ​യി നാ​ലാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 139 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു പ്ര​ധാ​ന​വേ​ദി​യി​ൽ റ​വ.​ഡോ. ജോ​സ​ഫ് പു​ത്ത​ൻ​പു​ര​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. അ​ഡ്വ.​കെ. പ്രേം​കു​മാ​ർ എം​എ​എ​ൽ, സി​സ്റ്റ​ർ ടെ​സ്സി കാ​ച്ച​പ്പ​ള്ളി ഒ​പി, ജി​ല്ലാ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഷാ​ജി കെ. ​ത​യ്യി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​ത പ്ര​കാ​ശ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സി​സ്റ്റ​ർ ജോ​യ്സി ഒ​പി, ട്ര​ഷ​റ​ർ സി.​വി. പ്രേം​ജി​ത്ത്. സ്റ്റാ​ർ​സിം​ഗ​ർ ഫെ​യിം ബ​വി​ൻ വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.


സ​മാ​പ​ന​ദി​വ​സം ശ്രീ​കൃ​ഷ്ണ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ബാ​ൻ​ഡ് പ്ര​ദ​ർ​ശ​ന​വു ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി ൽ ​ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജോ​ർ​ജ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ലാ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഷാ​ജി കെ. ​ത​യ്യി​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സി​സ്റ്റ​ർ ജോ​യ്സി ഒ​പി, കെ. ​സോ​ണി​യ, കെ. ​അ​ശോ​ക്, സ​ജി​നി പ്ര​കാ​ശ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.