പൊ​ന്ത​ക്കാ​ടു​ക​യ​റി മാ​ലി​ന്യ​ച്ചാ​ക്കു​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന ബി​ന്നു​ക​ൾ
Thursday, September 26, 2024 6:45 AM IST
വ​ട​ക്ക​ഞ്ചേ​രി: ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തു ശി​ക്ഷാ​ർ​ഹ​മാ​ണ്. ഒ​രു​ല​ക്ഷം​രൂ​പവ​രെ പി​ഴ​ചു​മ​ത്തും. ത​ട​വി​ലി​ടും. ഇ​ത​ത്ര വ​ലി​യ ജാ​ഗ്ര​താമു​ന്ന​റി​യി​പ്പാ​ണെ​ന്നു ക​രു​തി​യാ​ൽ തെ​റ്റി.
സ​ത്യ​ത്തി​ൽ ഇ​വി​ടെ​യി​നി മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ ഇ​ട​മി​ല്ല എ​ന്ന​താ​ണു​ ശ​രി. ഇ​തു​കൊ​ണ്ടാ​ണോ ഇ​ങ്ങ​നെ ഒ​രു​ ബോ​ർ​ഡ് ഇ​വി​ടെ നി​ല​നി​ർ​ത്തി​യി​ട്ടു​ള്ള​തെ​ന്നു സം​ശ​യി​ച്ചാ​ൽ അ​വ​രെ കു​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ല.

അ​ത്ര​യേ​റെ​യു​ണ്ട് ഇ​വി​ടു​ത്തെ വൃ​ത്തി​കേ​ടു​ക​ൾ. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ല്പ​ന ന​ട​ത്തു​ന്ന​തി​ന​ടു​ത്താ​ണി​ത്. ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ച്ചാക്കു​ക​ൾ സൂ​ക്ഷി​ക്കു​ന്ന ബി​ന്നു​ക​ളാ​ണി​ത്.


വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ മി​ഷ​ൻ​സ്കൂ​ളി​നു പു​റ​കി​ൽ തി​ര​ക്കേ​റി​യ റോ​ഡി​ലേ​താ​ണ് ഈ ​കാ​ഴ്ച. പൊ​ന്ത​ക്കാ​ടും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും നി​റ​ഞ്ഞ മാ​ലി​ന്യ​ക്കൂ​ട് പു​റ​ത്തേ​ക്കു കാ​ണാ​നാ​കാ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ൾ.