തോ​ടി​ന്‍റെ സു​ര​ക്ഷാ​ഭി​ത്തി പു​ന​ർ​നി​ർ​മി​ച്ച​തു ക​ർ​ഷ​ക​ർ
Thursday, September 26, 2024 6:45 AM IST
ഒ​റ്റ​പ്പാ​ലം: തോ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ​നി​ർ​മി​ച്ചു. വാ​ണി​യം​കു​ളം തൃ​ക്ക​ങ്ങോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ ചാ​ത്ത​ൻ​കു​ള​ങ്ങ​ര തോ​ടി​ന്‍റെ ത​ക​ർ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി പു​ന​ർ​നി​ർ​മി​ച്ച​ത്.

ഓ​ഗ​സ്റ്റി​ൽ പെ​യ്ത ക​ന​ത്ത​മ​ഴ​യി​ലാ​ണ് തോ​ടു​ത​ക​ർ​ന്ന​ത്. ഇ​തോ​ടെ തോ​ട്ടി​ലെ വെ​ള്ളം പാ​ട​ശേ​ഖ​ര​ങ്ങ​ൾ​വ​ഴി പ​ര​ന്നൊ​ഴു​കു​ക​യാ​യി​രു​ന്നു. ക​ർ​ഷ​ക​ർ​ക്കു 15 ഏ​ക്ക​റോ​ളം പാ​ട​ശേ​ഖ​ര​ത്തി​ൽ ര​ണ്ടാം​വി​ള​യി​റ​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു.


പ​ഞ്ചാ​യ​ത്തി​ലും കൃ​ഷി​ഭ​വ​നി​ലും പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​തി​നു​പ​രി​ഹാ​ര​മാ​വാ​തെ വ ​ന്ന​തോ​ടെ​യാ​ണു ക​ർ​ഷ​ക​ർ​ചേ​ർ​ന്ന് ത​ക​ർ​ച്ച താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ച​ത്. എ​ൺ​പ​തി​ലേ​റെ ചാ​ക്കു​ക​ളി​ൽ മ​ണ്ണു​നി​റ​ച്ചാ​ണ് തോ​ടി​ന്‍റെ വ​ശം​കെ​ട്ടി​യ​ത്.