സ​ബ്ജി​ല്ലാ, സം​സ്ഥാ​നത​ല​ങ്ങ​ളി​ൽ ട്രോ​ഫി​ക​ൾ വാ​രി​ക്കൂ​ട്ടി മം​ഗ​ലം​ഡാം ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
Wednesday, September 25, 2024 6:30 AM IST
മം​ഗ​ലം​ഡാം: സം​സ്ഥാ​ന​ത​ല​ത്തി​ലും സ​ബ്ജി​ല്ലാ​ത​ല​ങ്ങ​ളി​ലും മു​ൻ​നി​ര സ്ഥാ​ന​ങ്ങ​ളി​ൽ തി​ള​ങ്ങി ഗെ​യിം​സ് ഇ​ന​ങ്ങ​ളി​ൽ സ്കൂ​ളി​ന്‍റെ പ​ഴ​യ​കാ​ല പ്ര​താ​പ​ത്തി​ലേ​ക്കു ന​ട​ന്ന​ടു​ക്കു​ക​യാ​ണ് മം​ഗ​ലം​ഡാം ലൂ​ർ​ദ്മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ.

ക​ണ്ണൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ ഖോ- ​ഖോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പാ​ല​ക്കാ​ട് ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ടീ​മി​ലെ പ്ര​മു​ഖ താ​രം സ്കൂ​ളി​ലെ ടി.​പി. കാ​വ്യ​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു​ന​ട​ന്ന സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​തി​ലും ലൂ​ർ​ദ്മാ​താ​യി​ലെ ടി. ​എ​സ്. അ​നു​പ​മ​യും ആ​ർ. ഗോ​പി​ക​യു​മു​ണ്ട്. മ​മ്പാ​ട് സ്കൂ​ളി​ൽ ന​ട​ന്ന ആ​ല​ത്തൂ​ർ സ​ബ്ജി​ല്ലാ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​വും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും സ്കൂ​ളി​ലെ ടീ​മു​ക​ൾ നേ​ടി.


ആ​ൺ​കു​ട്ടി​ക​ളു​ടെ സ​ബ്ജി​ല്ലാ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സീ​നി​യ​ർ, ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യാ​ണു സ്കൂ​ൾ ടീ​മു​ക​ൾ മി​ക​വു​യ​ർ​ത്തി​യ​ത്.