സം​സ്ഥാ​ന​ത​ല ക​ർ​ഷ​ക​ദി​ന മ​ഹോ​ത്സ​വ പ്ര​ദ​ർ​ശ​നം നാ​ളെ​മു​ത​ൽ
Wednesday, September 25, 2024 6:30 AM IST
കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്‌​നാ​ട് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 26 മു​ത​ൽ 29 വ​രെ സം​സ്ഥാ​ന​ത​ല ക​ർ​ഷ​ക​ദി​ന മ​ഹോ​ത്സ​വ പ്ര​ദ​ർ​ശ​നം ന​ട​ക്കു​മെ​ന്നു സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​വി. ഗീ​താ​ല​ക്ഷ്മി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ കൃ​ഷി​വ​കു​പ്പും ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പും ഇ​ന്ത്യ​ൻ അ​ഗ്രി​ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ മു​ന്നൂ​റി​ല​ധി​കം ഹാ​ളു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.


വി​ള പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​ർ, കീ​ട​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ, ജൈ​വ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ, നാ​നോ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, മൂ​ല്യ​നി​ർ​ണ്ണ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, ഡി​ജി​റ്റ​ൽ കൃ​ഷി, ജ​ല​സേ​ച​ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും.