ആ​ന ഡ്രൈ​വി​ൽ തു​ര​ത്തി​യ​തു മൂ​ന്നു കാ​ട്ടാ​ന​ക​ളെ
Thursday, September 26, 2024 6:45 AM IST
കൊ​ല്ല​ങ്കോ​ട്: തെ​ന്മ​ല അ​ടി​വാ​രം പ​ല​ക​പ്പാ​ണ്ടി ഭാ​ഗ​ത്തു​നി​ന്നും വ​നം​വ​കു​പ്പി​ന്‍റെ ആ​ന ഡ്രൈ​വി​ൽ തു​ര​ത്തി​യ​തു മൂ​ന്നു കാ​ട്ടാ​ന​ക​ളെ. പി​ന്തി​രി​യാ​ൻ കൂ​ട്ടാ​ക്കാ​ത്ത ആ​ന​ക​ളെ വ​ള​രെ ശ്ര​മ​ക​ര​മാ​യാ​ണ് കാ​ട്ടി​ലേ​ക്കു ക​യ​റ്റി​വി​ട്ട​ത്.

ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന​ല​ത്തെ ഡ്രൈ​വി​ൽ കൊ​ല്ല​ങ്കോ​ട് ഫോ​റ​സ്റ്റ് റെ​യ്ഞ്ച​ർ പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​തോ​ളം​പേ​ർ പ​ങ്കെ​ടു​ത്തു. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​ട്രോ​ളിം​ഗ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി നാ​ശം​വി​ത​യ്ക്കു​ന്ന​തി​നു പ​തി​വാ​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ആ​ന ഡ്രൈ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.