കൊ​ല്ല​ങ്കോ​ട് വ​ന​മേ​ഖ​ല​യി​ൽ വ​ന​ംവ​കു​പ്പിന്‍റെ ആ​ന ഡ്രൈ​വ്
Wednesday, September 25, 2024 6:31 AM IST
കൊ​ല്ല​ങ്കോ​ട്: തെ​ന്മ​ല അ​ടി​വാ​ര​ത്ത് ആ​ന​യി​റ​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൊ​ല്ല​ങ്കോ​ട് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ആ​ന​ഡ്രൈ​വ് ന​ട​ത്തി. പ​ല​ക​പ്പാ​ണ്ടി, ചി​ള​ക്കാ​ട്, ശു​ക്രി​യാ​ൽ, വേ​ല​ങ്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡ്രൈ​വ് ന​ട​ന്ന​ത്.

ഡ്രൈ​വി​ൽ കൊ​ല്ല​ങ്കോ​ട് റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ന​യെ കാ​ടു​ക​യ​റ്റ​ൽ യ​ജ്ഞ​ത്തി​ൽ കൊ​ല്ല​ങ്കോ​ട് ആ​ർ​ആ​ർ​ടി സം​ഘം, മൂന്നു വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ സെ​ക്്ഷ​ൻ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ, വാ​ച്ച​ർ​മാ​രും പ​ങ്കെ​ടു​ത്തു.

പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ച മൂ​ന്ന് ആ​ന​ക​ളെ കാ​ടു​ക​യ​റ്റി. ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​ത്തി​നി​ടെ ക​ള്ളി​യ​ങ്കാ​ട്, വേ​ല​ങ്കാ​ട് ഉ​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​ന​യി​റ​ങ്ങി തെ​ങ്ങ്, ക​വു​ങ്ങ് ഉ​ൾ​പ്പെ​ടെ കാ​ർ​ഷി​കവി​ള​ക​ൾ ന​ശി​പ്പി​ച്ചു. ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ർ​ഷ​ക സം​ര​ക്ഷ​ണസ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ സി ​സി​എ​ഫ് ഓ​ഫി​സ​ർ​ക്കു നി​വേ​ദ​ന​വും ന​ൽ​കി​യി​രു​ന്നു. സ​ഞ്ചാ​ര വ​ഴി​ക​ളി​ല്ലാ​ത്ത വ​നാ​ന്ത​ര​ത്തി​ൽ സാ​ഹസികയാ​ത്ര ന​ട​ത്തി​യാ​ണ് സം​ഘം ആ​ന​തു​ര​ത്ത​ൽ ന​ട​ത്തി​യ​ത്.