ഇ​ന്ദു​ചൂ​ഡ​ൻ ജ​ന്മ​ശ​താ​ബ്ദി​യും പ​ക്ഷി​ച്ചി​ത്രപ്ര​ദ​ർ​ശ​ന​വും
Thursday, September 26, 2024 6:44 AM IST
ചി​റ്റൂ​ർ:​ കേ​ര​ള​ത്തി​ലെ പ​ക്ഷി നി​രീ​ക്ഷ​ണ​ത്തി​നും പ​ഠ​ന​ത്തി​നും മു​ൻ​കൈ​യെ​ടു​ത്ത ഇ​ന്ദു​ചൂ​ഡ​ൻ എ​ന്ന പ്ര​ഫ. കെ.കെ. നീ​ല​ക​ണ്ഠ​ന്‍റെ ജ​ന്മ​ശ​താ​ബ്ദി വ​ർ​ഷ​ത്തി​ൽ പ​ക്ഷി​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​വും സ്മാ​ര​ക പ്ര​ഭാ​ഷ​ണ​വും ഛായാ​ചി​ത്ര അ​നാ​ച്ഛാ​ദ​ന​വും ചി​റ്റൂ​ർ ഗ​വ​. കോ​ളജി​ൽ ന​ട​ന്നു.

അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വും ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം മു​നി​സി​പ്പാ​ലി​റ്റി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എം. ​ശി​വ​കു​മാ​ർ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. റെ​ജി ഛായാ​ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. സു​രേ​ഷ് ഇ​ള​മ​ൺ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.