കോ​യ​മ്പ​ത്തൂ​രി​ൽ ബ​സു​ക​ളി​ൽ വ്യാപകപ​രി​ശോ​ധ​ന
Thursday, September 26, 2024 6:45 AM IST
കോ​യ​മ്പ​ത്തൂ​ർ: ഗാ​ന്ധി​പു​രം സി​റ്റി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ എ​യ​ർ​ഹോ​ൺ പ​രി​ശോ​ധ​ന ന​ട​ത്തി. 90 ഡെ​സി​ബെ​ലി​ൽ കൂ​ടു​ത​ൽ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന ഹോ​ണു​ക​ൾ ഘ​ടി​പ്പി​ച്ച ബ​സു​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി. ബ​സു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​യ​ർ​ഹോ​ണു​ക​ളും നീ​ക്കം ചെ​യ്തു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ, പോ​ലീ​സ്, ഗ​താ​ഗ​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ല് ജി​ല്ലാ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ എ​യ​ർ​ഹോ​ൺ ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​താ​യി സെ​ൻ​ട്ര​ൽ ജി​ല്ലാ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സ​ർ സ​ത്യ​കു​മാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ 20 വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​ട്ടു​പ്പാ​ള​യം-​പൊ​ള്ളാ​ച്ചി ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 3000 രൂ​പ മു​ത​ൽ 10,000 രൂ​പ വ​രെ​യാ​ണ് പി​ഴ ചു​മ​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.